പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ബംഗളൂരു : വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രക്ത സമ്മർദ്ദത്തിലെ പെട്ടെന്നുള്ള വ്യതിയാനവും,ശക്തമായ വേദനയും ഉള്ളതിനാൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയാണ് മഅദനി. മരുന്നുകൾ കഴിച്ചിട്ടും രക്തസമ്മർദം വർദ്ധിക്കുന്നതിനാലാണ് അടിയന്തിര ശസ്ത്രക്രിയ നടത്തിയത്.

ചികിത്സയിൽ കഴിയുന്ന മഅദനിയുടെ നില ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സന്ദർശകരെ അനുവദിക്കുന്നതും ആശുപത്രി അധികൃതർ തടഞ്ഞിരിക്കുകയാണ്. ഭാര്യ സൂഫിയ മഅ്ദനി, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി തുടങ്ങിയവര്‍ ആശുപത്രിയില്‍ മഅദനിക്കൊപ്പമുണ്ട്.