പുതുവർഷത്തലേന്ന് പെൺകുട്ടികളെ മൈസൂരിലെ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

വയനാട് : പുതുവർഷത്തലേന്ന് ആദിവാസി പെൺകുട്ടികളെ വശീകരിച്ച് മൈസൂരിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് വെള്ളരിക്കാവ് വീട്ടിൽ മുഹമ്മദ് നൗഫൽ,കണിയാമ്പറ്റ കുന്നിൻകോണം വീട്ടിൽ ഷമീം എന്നിവരാണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് ഇരുവരും അറസ്റ്റിലായത്.

പെൺകുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറംലോകം അരിഞ്ഞത്. പെൺകുട്ടിയുടെ ഇളയ സഹോദരനും ഇവരോടൊപ്പം മൈസൂരിലെത്തിയതായും വിവരമുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു