പെൺകുട്ടിയെ നടുറോഡിലിട്ട് മർദ്ധിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ

അങ്കമാലി : വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് സ്കൂട്ടർ യാത്രക്കാരിയായ പെൺകുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ കോടശ്ശേരി പൊന്നാടത്ത് വീട്ടിൽ സിഫ്‌സി യെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ച് സ്‌കൂട്ടർ യാത്രക്കാരിയായ പെൺകുട്ടിയെ നടുറോഡിൽ ഇടിച്ച് വീഴ്ത്തിയ ശേഷം കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.

ഇരുപതുകാരിയായ പെൺകുട്ടിക്കാണ് നടുറോഡിൽ ദുരനുഭവം ഉണ്ടായത്. സിഫ്‌സി സഞ്ചരിച്ച വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് മർദ്ധിച്ചതെന്ന് നാട്ടുകാർ പറയുന്നു. പെൺകുട്ടിയെ മർദ്ധിക്കുകയും,അസഭ്യം പറയുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് ഇവരെ പോലീസിൽ ഏൽപ്പിച്ചത്. പോലീസ് സ്റ്റേഷനിലെത്തിയ ഇവർ സ്വന്തം വസ്ത്രം വലിച്ച് കീറുകയും ബഹളമുണ്ടാക്കുകയും ചെയ്തു.