ഹൈന്ദവ വോട്ടുകൾ ബിജെപിയിലേക്ക് പോകുന്നു, ബിജെപിയുടെ വളർച്ച ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം

തിരുവനന്തപുരം : ഹൈന്ദവ വോട്ടുകൾ ഏകീകരിക്കപ്പെടുന്നു ബിജെപി സംസ്ഥാനത്ത് വളരുകയാണ് ബിജെപിയുടെ നേട്ടം ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം. തെക്കൻ കേരളത്തിൽ ബിജെപി നേടിയ മുന്നേറ്റം ചെറുതായി കാണാനാവില്ലെന്നും സിപിഎം നേതൃത്വം വിലയിരുത്തുന്നു. നായർ സമുദായത്തിന്റെ വോട്ടുകളും ഈഴവ സമുദായത്തിന്റെ വോട്ടുകളും ബിജെപിയിലേക്ക് പോകുന്നത് സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയ്ക്ക് ഗുണകരമാകുന്നു.

ക്രിസ്ത്യൻ,മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഇടത് പക്ഷത്തിന് വിശ്വാസ്യത നിലനിർത്താൻ സാധിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ തെരെഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ. നായർ ഈഴവ വോട്ടുകൾ ബിജെപിയിലേക്ക് പോയത് പരിശോധിക്കും. ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗത്തിൽ റിപ്പോർട്ടിന് അംഗീകാരം നൽകും.