മലപ്പുറം ഷോപ്പിങ് മാളിൽ തീപിടുത്തം ; പർദ്ദ ഷോറൂം ഉൾപ്പെടെയുള്ള കടകൾ കത്തി നശിച്ചു

മലപ്പുറം : കോട്ടയ്ക്കലിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തിൽ പർദ്ധ ഷോറും കത്തി നശിച്ചു. രാവിലെയാണ് തീപിടുത്തം ഉണ്ടായത്. തായിഫ് മാളിലെ രണ്ടും മൂന്നും നിലകളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ഫിർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി തീ അണച്ചു.

പർദ്ധ ഷോറും,ബ്യുട്ടിപാർലർ,ചെരിപ്പ് കട എന്നിവ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അഭിപ്രായം രേഖപ്പെടുത്തു