പേഴ്സൺ ഓഫ് ദി ഇയർ ; ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് വീണ്ടും അംഗീകാരം

ആരോഗ്യമന്ത്രി കെകെ ശൈലജയെ ഗൾഫിലെ റേഡിയോ ഏഷ്യയുടെ ഈ വർഷത്തെ വാർത്താ താരമായി തെരെഞ്ഞെടുത്തു. റേഡിയോ ഏഷ്യയുടെ ശ്രോതാക്കളാണ് പേഴ്‌സൺ ഓഫ് ദി ഇയറായി ശൈലജ യെ തെരെഞ്ഞെടുത്തത്.

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരുന്നു. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.