ചലച്ചിത്രതാരം കൃഷ്ണകുമാറിന്റെ വീട്ടിൽ അർധരാത്രി അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് മാനസീക രോഗം അഭിനയിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തുന്നതായി വിവരം

തിരുവനന്തപുരം : ചലച്ചിത്രതാരം കൃഷ്ണകുമാറിന്റെ വീട്ടിൽ അർധരാത്രി അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് മാനസീക രോഗം അഭിനയിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തുന്നതായി വിവരം. നടൻ കൃഷ്ണകുമാറിന്റെ വീട്ടിലെ ഗേറ്റ് ചാടി കടന്ന മലപ്പുറം സ്വദേശി ഫസിലുള്ള അക്ബറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആദ്യ ചോദ്യം ചെയ്യലിൽ പോലീസിനോട് അമൽ എന്നാണ് ഇയാൾ പേര് പറഞ്ഞത് എങ്കിലും പിന്നീട് മലപ്പുറം സ്വദേശിയാണെന്നും ഫസിലുള്ള അക്ബർ എന്നാണ് പേരെന്നും സമ്മദിക്കുകയായിരുന്നു. അഹാന കൃഷണയോടുള്ള ആരാധന കാരണമാണ് വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതെന്നും പ്രതി മൊഴി നൽകി. എന്നാൽ പെരുമാറ്റത്തിൽ അസ്വാഭിവികത ഉള്ളതിനാൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു