സംസ്ഥാനത്തെ തീയേറ്ററുകൾ അടുത്ത ആഴ്ച തുറക്കുമെന്ന് തീയേറ്റർ ഉടമകൾ

കൊച്ചി : സംസ്ഥാനത്തെ തീയേറ്ററുകൾ അടുത്ത ആഴ്ച തുറക്കുമെന്ന് തീയേറ്റർ ഉടമകൾ. അടഞ്ഞ് കിടന്നതിനാൽ ശൂചീകരണ പ്രവർത്തനങ്ങൾ ആവിശ്യമാണ് അത് കഴിഞ്ഞാലുടൻ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുമെന്നും തീയേറ്റർ ഉടമകൾ വ്യക്തമാക്കി.

ഇന്നുമുതൽ തീയേറ്റർ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ സർക്കാർ തീരുമാനത്തിൽ അവ്യക്തത നീങ്ങിയതിന് ശേഷം മാത്രമേ തുറക്ക് എന്ന നിലപാടിലായിരുന്നു തീയേറ്റർ ഉടമകൾ.