മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘടാനം ആകുകയുള്ളോ ? ; കമാൽ പാഷ

കൊച്ചി : വൈറ്റില മേൽപ്പാലം തുറന്ന് നൽകിയ സംഭവത്തിൽ അനുകൂല പ്രസ്താവനയുമായി മുൻ ജഡ്ജി കമാൽ പാഷ. ജനങ്ങളുടെ നടപടിയിൽ അസ്വാഭാവികത ഇല്ലെന്നും. ഉദ്‌ഘാടന ചടങ്ങിൽ കാര്യവുമില്ലെന്ന് ഇരിക്കെ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ പാലം തുറക്കാൻ മുഹൂർത്തം കാത്ത് ഇരിക്കുകയാണെന്നും കമൽ പാഷ.

മുഖ്യമന്ത്രി കാലെടുത്തുവെച്ചാലേ ഉദ്‌ഘാടനം ആകുകയുള്ളോ. ഒരു ഭിക്ഷാടകൻ കയറിയാലും ഉദ്‌ഘാടനമാകുമെന്നും കമൽ പാഷ പറഞ്ഞു. ജനങ്ങളുടെ വകയാണ് പാലം അതിന് മുഖ്യമന്ത്രി വേണമെന്ന ആവിശ്യമില്ല. ജനങ്ങൾ ട്രാഫിക്കിൽ ബുദ്ധിമുട്ടുമ്പോഴാണ് നിർമ്മാണം പൂർത്തിയായ പാലം തിരഞ്ഞെടുപ്പ് വരുമ്പോഴേക്കുള്ള വിലപേശലിന് വച്ചോണ്ടിക്കുന്നതെന്നും കമൽ പാഷ കുറ്റപ്പെടുത്തി.

അഭിപ്രായം രേഖപ്പെടുത്തു