കടക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ച സംഭവത്തിൽ ദുരൂഹത

തിരുവനന്തപുരം : കടക്കാവൂരിൽ ‘അമ്മ മകനെ പീഡിപ്പിച്ച സംഭവത്തിൽ ദുരൂഹത. ഭർത്താവിന്റെ രണ്ടാം വിവാഹം എതിർത്തതിനാൽ ഭാര്യയെ കുടുക്കാൻ വേണ്ടി മക്കളെ ഉപയോഗിച്ച് പ്രതികാരം തീർക്കുകയായിരുന്നെന്ന് വീട്ടമ്മയുടെ ബന്ധുക്കൾ പറയുന്നു. അമ്മയ്‌ക്കെതിരെ മൊഴി നൽകാൻ സഹോദരനെ അച്ഛൻ നിര്ബന്ധിച്ചിരുന്നതായി ഇളയകുട്ടി മൊഴി നൽകി.

പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും എന്നാൽ മൂന്ന് വര്ഷത്തിലദികമായി ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. ഇതിനിടയിൽ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു. ശേഷം കൂട്ടികളെ ഭർത്താവ് കൊണ്ട് പോകുകയും അതിലൊരു കുട്ടിയുടെ പേരിലാണ് അമ്മയ്‌ക്കെതിരെ പരാതി നൽകുകയുമായിരുന്നു. നിയമപരമായി വിവാഹം വേർപെടുത്തതും ജീവനാംശം ആവിശ്യപെട്ടതുമാണ് തന്നോടുള്ള വൈരാഗ്യത്തിനും ഇത്തരത്തിലുള്ള കേസിനും കാരണമെന്ന് യുവതി പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു