നിയമസഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ താൽപര്യമുണ്ടെന്ന് വെളിപ്പെടുത്തി മുൻ ഹൈക്കോടതി ജസ്ജി ജസ്റ്റിസ് കമാൽ പാഷ

കൊച്ചി : വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ താൽപര്യമുണ്ടെന്ന് വെളിപ്പെടുത്തി മുൻ ഹൈക്കോടതി ജസ്ജി ജസ്റ്റിസ് കമാൽ പാഷ. വേറിട്ട ശബ്ദമായത് കൊണ്ട് കാര്യമില്ല യുഡിഎഫ് സ്ഥാനാര്ഥിയായോ,സ്വതന്ത്രനായോ മത്സരിക്കാൻ തലപ്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് കമാൽ പാഷ ഇക്കാര്യം വ്യക്തമാക്കിയത്.

എൽഡിഎഫ് നോടും ബിജെപിയോടും താല്പര്യമില്ല. വിജയിച്ചാൽ ശമ്പളം ആവിശ്യപെട്ടില്ലെന്നും. ഇടത്പക്ഷത്തുള്ള ചിലരുടെ പ്രസ്താവനകളാണ് തെരെഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം എടുക്കാൻ കാരണമെന്നും കമാൽ പാഷ പറഞ്ഞു.