പതിനാല് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ; ആൺ സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പതിനാല് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കടങ്ങാവിള സ്വദേശി ജോമോനാണ് അറസ്റ്റിലായത്.

ജോമോൻ പെൺകുട്ടിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും മർദ്ധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് പെൺകുട്ടിയുടെ സഹോദരിയും ജോമോനും ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെൺകുട്ടി മരണപെട്ടതോടെ ജോമോൻ മുങ്ങുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുക്കയും ജോമോനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു