യുവനടിയെ പീഡിപ്പിച്ച സംഭവം ; സംവിധായകൻ കമാലുദ്ധീനെ കസ്റ്റഡിയിലെടുക്കണമെന്ന് പരാതി

സംവിധായകൻ കമൽ സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കമലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ആവിശ്യപ്പെട്ട് പരാതി.

പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിൽ നായികാ വേഷം വാഗ്ദാനം ചെയ്ത് കമാലുദ്ധീൻ പെൺകുട്ടിയെ പീഡിപ്പിച്ചതായി ആരോപിച്ച് യുവനടി കമലിനെതിരെ നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജനം ടീവിയിൽ നടന്ന ചർച്ചയിൽ കമാലുദ്ധീൻ അത് പഴയ സംഭവമാണെന്നും അത് സെറ്റിൽ ചെയ്‌തെന്നും പറഞ്ഞിരുന്നു. കുറ്റം ചെയ്തയാൾ പരസ്യമായി കുറ്റസമ്മതം നടത്തിയതിനാൽ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യണമെന്നാണ് പരാതിക്കാരന്റെ ആവിശ്യം.

കമാലുദ്ധീൻ നിരവധി പെൺകുട്ടിക്കളെ സിനിമയിൽ അവസരം നൽകാം എന്ന വ്യാജേന പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പരാതിക്കാരൻ ആരോപിക്കുന്നു