വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം : വീട്ടുകാരുമായി പിണങ്ങി വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സ്റ്റിജോ വീട്ടിൽ പ്രശോഭ് ജേക്കബ്,സ്റ്റെല്ല വീട്ടിൽ ജോൺ ബോസ്‌കോ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വീട്ടുകാരുമായി പിണങ്ങി വീട് വിട്ടിറങ്ങിയ പെൺകുട്ടി ചെന്നൈയിലേക്ക് പോകാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഇതിനിടെ പ്രതികൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് പെൺകുട്ടിയെ സമീപത്തുള്ള ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.