ജസ്നയുടെ തിരോധാന കേസിൽ സമഗ്ര അന്വേഷണം വേണം ; പിതാവ് ജെയിംസ് പ്രധാനമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം : മൂന്ന് വർഷം മുൻപ് കാണാതായ ജസ്നയുടെ തിരോധാന കേസിൽ സമഗ്ര അന്വേഷണം ആവിശ്യപ്പെട്ട് ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് പ്രധാനമന്ത്രിക്ക് പരാതി നൽകി. 2018 മാർച്ച് 22 നാണ് ജസ്‌നയെ കാണാതായത്. കോളേജിലേക്ക് പോയ ജസ്‌ന മടങ്ങി വന്നില്ല.

അതേസമയം ജസ്‌ന കർണാടകയിലുള്ള മുസ്‌ലിം മതപഠന കേന്ദ്രത്തിലുണ്ടെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ജസ്‌ന തിരോധാനം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ഇക്കാര്യം അറിയാമെന്നാണ് വാർത്തകൾ പുറത്ത് വന്നത്. എന്നാൽ ഇക്കാര്യം പോലീസ് നിഷേധിച്ചിട്ടില്ല.