ആറും ഒൻപതും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ

തിരുവനന്തപുരം മുരുക്കുംപുഴയിൽ ആറും ഒൻപതും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. 65 വയസുകാരനായ വിക്രമനാണ് അറസ്റ്റിലായത്. മുത്തശ്ശിയോടൊപ്പം താമസിക്കുകയായിരുന്ന പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്.

വീട്ടിൽ സഹായത്തിനെത്തിയിരുന്ന വിക്രമൻ മുത്തശ്ശി പുറത്ത് പോകുന്ന സമയത്ത് പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു നിരവധി തവണ ഇയാൾ പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് വിവരം. പെൺകുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അയൽവാസികളാണ് വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്.