കേരളത്തിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ഇസ്ലാമിക സംഘടനായ സമസ്ത

തിരുവനന്തപുരം : കേരളത്തിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ഇസ്ലാമിക സംഘടനായ സമസ്ത. സംഘടനയുടെ മുഖപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. ആർഎസ്എസ് ന്റെ അജണ്ട കോൺഗ്രസ്സ് മുക്ത കേരളമാണ്. ആർഎസ്എസ് തീരുമാനിച്ചാൽ എൽഡിഎഫ് ന് ഭരണ തുടർച്ച ലഭിക്കുമെന്നും സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ പ്രസിദ്ധീകരിച്ച മുഖലേഖനത്തിൽ പറയുന്നു.

വരുന്ന തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിലെത്തിയാലും 2026 ൽ ബിജെപി അധികാരത്തിലെത്താനാണ് ബിജെപി ശ്രമമെന്നും ലേഖനത്തിൽ പറയുന്നു. അടുത്ത തെരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ കോൺഗ്രസ്സ് തകരുമെന്നും അത് ബിജെപി മുതലെടുത്ത് വളരുമെന്നും ലേഖനത്തിൽ പറയുന്നു. സംഘപരിവാറിന്റെ ആശയങ്ങൾ ഇടത് മുന്നണി നടപ്പാക്കുന്നുണ്ടെന്നും സമസ്ത കുറ്റപ്പെടുത്തി.

അഭിപ്രായം രേഖപ്പെടുത്തു