റംസിയുടെ നീതിക്കായി പ്രതിഷേധം നടത്തിയ യുവാവിനൊപ്പം ഒളിച്ചോടിയ സഹോദരി ആൻസി പോലീസ് കസ്റ്റഡിയിൽ

കൊല്ലം : പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത റംസിയയുടെ സഹോദരി ആൻസി പോലീസ് കസ്റ്റഡിയിൽ. യുവാവിനൊപ്പം ഒളിവിൽ താമസിക്കവെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റംസിയയുടെ മരണത്തിന് ശേഷം റംസിയയ്ക്ക് നീതി കിട്ടണമെന്ന് ആവിശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം നടന്നിരുന്നു.

പ്രതിഷേധം നടത്തിയ കൂട്ടായ്മയിലെ അംഗത്തിനൊപ്പമാണ് ആൻസി ഒളിച്ചോടിയത്. ആൻസിയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴയിൽ പത്തൊൻമ്പത് വയസുകാരനൊപ്പം ആൻസിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.