ക്ഷേത്രത്തിൽ തീപിടുത്തം ചുറ്റമ്പലത്തിനെ മുൻഭാഗം കത്തി നശിച്ചു ; ദുരൂഹതയുണ്ടെന്ന് നാട്ടുകാർ

കൊല്ലം : ക്ഷേത്രത്തിൽ തീപിടുത്തം മുളങ്കാടകം ക്ഷേത്രത്തിലാണ് ഇന്ന് പുലർച്ചെ തീപിടുത്തം ഉണ്ടായത്. ക്ഷേത്രത്തിന്റ ചുറ്റമ്പലത്തിന്റെ മുൻഭാഗം കത്തി നശിച്ചു. വെളുപ്പിന് നാലുമണിയോടെയാണ് സംഭവം. ദേശീയപാതയിൽ പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് തീ പടരുന്നത് കണ്ടത്. തുടർന്ന് സമീപവാസികളും പോലീസും ഫയർഫോഴ്‌സും ചേർന്ന് തീ അണയ്ക്കുകയായിരുന്നു.

ക്ഷേത്രത്തിലെ കെടാവിളക്ക് താഴെ വീണ നാലയിലായിരുന്നു അതിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം എന്നാൽ തടിയിൽ തീർത്ത കെടാവിളക്ക് താഴെ വീണതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.

അഭിപ്രായം രേഖപ്പെടുത്തു