ലഹരിമരുന്ന് ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് പതിനേഴുകാരന് മർദ്ദനം

കൊച്ചി : ലഹരിമരുന്ന് ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് പതിനേഴുകാരന് മർദ്ദനം. സുഹൃത്തുക്കൾ കൂട്ടം ചേർന്നാണ് പതിനേഴുകാരനെ മർദ്ധിച്ചത്. മർദ്ദനത്തിന് പുറമെ കുട്ടിയെകൊണ്ട് ഡാൻസ് കളിപ്പിക്കുകയും മുട്ടുകുത്തി ഇരുത്തുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.

കളമശേരി ഗ്ലാസ് ഫാക്ടറിക്ക് സമീപമാണ് സംഭവം നടന്നത്. ലഹരിമരുന്ന് ഉപയോഗം വീട്ടിൽ അറിയിച്ചതിന്റെ വൈരാഗ്യമാണ് മർദ്ദനത്തിന് വഴിവെച്ചത്. സുഹൃത്തുകൾ മാറിമാറി കുട്ടിയെ മർദിക്കുന്നതു സംഘത്തിലെ ഒരാൾ വീഡിയോ പകർത്തുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു