സ്വന്തം അമ്മയായോണ്ട് കണ്ടപ്പോൾ പറയാതിരിക്കാൻ തോന്നിയില്ല ; ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ച ഫോട്ടോ അശ്ലീല ഗ്രൂപ്പിൽ പരാതിയുമായി വീട്ടമ്മ

ലോക്ക് ഡൗൺ സമയത്ത് സോഷ്യൽ മീഡിയയിൽ നിരവധി ഗ്രൂപ്പുകളും ചലഞ്ചുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സാരി ചലഞ്ച്,ഐ ചലഞ്ച്, എന്ന് തുടങ്ങി നിരവധി ചലഞ്ചുകൾ ദിവസേന വന്ന് കൊണ്ടിരുന്നു കൂടുതലും ഇത്തരം ചലഞ്ചുകളിൽ പങ്കെടുത്തിരുന്നത് വീട്ടമ്മമാരും പെൺകുട്ടികളുമാണ്. എന്നാൽ ഇത്തരം ചലഞ്ചുകൾക്കായി ഗ്രൂപ്പുകളിൽ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ നിരവധി അശ്‌ളീല സൈറ്റുകളിലും ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെടാറുണ്ട്.

ചെറിയ ലോകവും കുരുത്തംകെട്ട മനുഷ്യരും എന്ന ഗ്രൂപ്പിൽ ഒരു വീട്ടമ്മ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിലെ അശ്ലീല ഗ്രൂപ്പിൽ എത്തിയതിനെതിരെ ഗ്രൂപ്പിൽ വിഷമം പങ്കുവെച്ചിരിക്കുകയാണ് ഒരു വീട്ടമ്മ. അമ്മയുടെ ചിത്രം അശ്ലീല ഗ്രൂപ്പിൽ കണ്ട മകൻ അമ്മയ്ക്ക് അയച്ച മെസേജ് ഉം വീട്ടമ്മ പങ്കുവെച്ചിട്ടുണ്ട്. ഇതിനെതിരെ ഗ്രൂപ്പ് എന്ത് നടപടിയെടുക്കുമെന്നും അവർ കുറിപ്പിൽ ചോദിക്കുന്നു. തന്റെ നിരവധി ചിത്രങ്ങൾ ഇത് പോലെ അശ്ലീല ഗ്രൂപ്പിൽ ഉണ്ടെന്നും അവർ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു