അഖിലിന്റെ കുഞ്ഞ് തന്റെ വയറ്റിൽ വളരുന്നു, റംസിയയുടെ സഹോദരി ആൻസിയ ; പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ

കൊല്ലം : പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരിയെ കഴിഞ്ഞ ദിവസം യുവാവിനോടൊപ്പം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. റംസിയുടെ മരണത്തിന് ശേഷം നീതി ലഭിക്കണമെന്ന് ആവിശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഈ പ്രതിഷേധത്തിന് നേത്രത്വം നൽകിയ അഖിൽ എന്ന യുവാവുമായി റംസിയുടെ സഹോദരി ആൻസി ഒളിച്ചോടുകയും തുടർന്ന് ഭർത്താവിന്റെ പരാതിയിൽ പോലീസ് ആൻസിയെയും അഖിലിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അതേസമയം എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അഖിലിനൊപ്പം പോയ ആൻസിയയെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഭർത്താവിന്റെ ശ്രമം പരാജയപെട്ടു. അഖിലിനെ വിട്ട് ഭർത്താവിനൊപ്പം പോകില്ലെന്ന് ആൻസിയ വ്യക്തമാക്കി മാത്രമല്ല അഖിലിന്റെ കുഞ്ഞ് തന്റെ വയറ്റിൽ വളരുന്നുണ്ടെന്നും അൻസിയ ഭർത്താവിനോട് പറഞ്ഞു. ഇതോടെ ഭർത്താവ് തന്റെ ശ്രമത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഭർത്താവിനൊപ്പം താമസിച്ചാൽ തുടർ പഠനത്തിന് സാധിക്കില്ലെന്നും തന്റെ സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതാൻ വേണ്ടിയാണ് അഖിലിനൊപ്പം പോയതെന്നും അൻസിയ പൊലീസിന് മൊഴി നൽകി.