ഫേസ്‌ബുക്ക് വഴി പരിചയപെട്ടു, വീട്ടിൽ ആളില്ലാത്ത തക്കത്തിന് പെൺകുട്ടിയുടെ വീട്ടിലെത്തി ലൈംഗീക പീഡനം ; യുവാവ് പോലീസ് പിടിയിൽ

കൊല്ലം : ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി പ്രിൻസ് പീറ്ററാണ് അറസ്റ്റിലായത്. ഓൺലൈൻ ക്ലാസിനായി വാങ്ങിയ മൊബൈൽ വഴിയാണ് പെൺകുട്ടി യുവാവുമായി അടുപ്പത്തിലായത്.

പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത തക്കം നോക്കി യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തുകയും പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്നാണ് പീഡന വിവരം പുറത്തായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.

അഭിപ്രായം രേഖപ്പെടുത്തു