നഗ്ന്നതാ പ്രദർശനം ; കാസർഗോഡ് സ്ത്രീകളുടെ മർദ്ദനമേറ്റ് മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

കാസർഗോഡ് : സ്ത്രീകളുടെ മർദ്ദനമേറ്റ് മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശി റഫീഖ് ആണ് കൊല്ലപ്പെട്ടത്. സ്ത്രീകൾക്ക് മുൻപിൽ നഗ്ന്നതാ പ്രദർശനം നടത്തിയ ഇയാളെ സ്ത്രീകൾ മർദിക്കുകയായിരുന്നു. തുടർന്ന് രക്ഷപെട്ട് ഓടിയ റഫീഖ് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ യുവതിയോട് റഫീഖ് മോശമായി പെരുമാറുകയും നഗ്‌നത പ്രദർശനം നടത്തുകയുമായിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടയിൽ സ്ത്രീകൾ കൂട്ടം ചേർന്ന് ഇയാളെ മർദിക്കുകയായിരുന്നു. എന്നാൽ മർദ്ദനമാണോ മരണകാരണമെന്ന് വ്യക്തമല്ല.

അഭിപ്രായം രേഖപ്പെടുത്തു