നാളെ മുതൽ സിപിഎം പ്രവർത്തകർ സംസ്ഥാനത്തെ വീടുകൾ കയറിയിറങ്ങി സന്ദർശനം നടത്തും

തിരുവനന്തപുരം : നാളെ മുതൽ സിപിഎം പ്രവർത്തകർ സംസ്ഥാനത്തെ വീടുകൾ കയറിയിറങ്ങി സന്ദർശനം നടത്തും. ജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായം സ്വീകരിക്കാൻ വേണ്ടിയാണ് ഗൃഹസന്ദർശനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നും പ്രതിപക്ഷത്തിന്റെ അടിത്തറ തകർന്നന്നെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 24 മുതൽ 31 വരെയാണ് സിപിഎം പ്രവർത്തകരുടെ ഗൃഹസന്ദർശനം.

അഭിപ്രായം രേഖപ്പെടുത്തു