വനിതാ കമ്മീഷന്റെ കസേരയിലിരുന്ന് ജോസഫൈൻ അല്പത്തരം വിളമ്പുന്നു ; വനിതാ കമ്മീഷനെതിരെ ശാരദക്കുട്ടി

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ ശാരദക്കുട്ടി. ഇടത്പക്ഷ പൊതു ജീവിതം കൊണ്ട് ജോസഫൈന് സാമൂഹ്യ ബോധമൊന്നും ഉണ്ടായില്ലെന്നും വനിതാ കമ്മീഷന്റെ കസേരയിൽ ഇരുന്ന് അല്പത്തരം വിളമ്പുകയാണെന്നും ശാരദക്കുട്ടി പരിഹസിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി വനിതാ കമ്മീഷനെതിരെ പ്രതികരിച്ചത് പോസ്റ്റിന്റെ പൂർണ രൂപം ;

എം സി ജോസഫൈൻ, ദീർഘകാലത്തെ തന്റെ ഇടതുപക്ഷ പൊതുജീവിതം കൊണ്ട് പോലും ഒരു തരം സാമൂഹ്യ ബോധവും ആർജ്ജിക്കാനാവാതെ പോയ സ്ത്രീയാണെന്ന് ഇവരുടെ പല പ്രസ്താവനകളും തെളിയിക്കുന്നുണ്ട് . വനിതാ കമ്മീഷന്റെ ഈ കസേരയിൽ അവർ വന്നില്ലായിരുന്നുവെങ്കിൽ നമ്മളാരും അത് അറിയാതെ പോകുമായിരുന്നു. തന്റെ അറിവല്ലായ്മകളും അൽപത്തരങ്ങളും വിളമ്പാൻ ഈ കസേര അവരെ വളരെയേറെ സഹായിച്ചിട്ടുണ്ട്

അഭിപ്രായം രേഖപ്പെടുത്തു