നിയമസഭ തെരെഞ്ഞെടുപ്പിൽ വനിതകളെ മത്സരിപ്പിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ്

വരുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ മുസ്‌ലിംലീഗ് സ്ഥാനാർഥികളായി വനിതകളെ മത്സരിപ്പിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ്. വനിതാ നേതാക്കളെ ഉയർത്തികാട്ടി സാമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം വ്യാജമാണെന്നും മുസ്‌ലിം ലീഗ് വ്യക്തമാക്കി.

1996 ലാണ് ആദ്യമായും അവസാനമായും മുസ്‌ലിം ലീഗ് വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചത് അന്ന് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച ഖമറുന്നിസ അൻവർ പരാജയപ്പെട്ടിരുന്നു.