കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടിയത് നടി ഷംന കാസിമിനെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച യുവാവിനൊപ്പം, ഒടുവിൽ അഴിക്കുള്ളിൽ

തിരൂർ : എട്ടുവയസ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കോടതി റിമാൻഡ് ചെയ്തു. തിരൂർ സ്വാദേശിനിയാന് റിമാന്ഡിലായത്. നടി ഷംന കാസീമിനെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ വാടാനപ്പള്ളി ഹാരിസിന്റെ കൂടെയാണ് 27 വയസുള്ള യുവതി ഒളിച്ചോടിയത്. തുടർന്ന് ഭർത്താവിന്റെയും കുടുംബത്തിന്റെയും പരാതിയിൽ പോലീസ് ഇരുവരെയും ഹാരിസിന്റെ ബന്ധുവീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

മൊബൈൽ ഫോൺ വഴിയാണ് ഹാരിസ് യുവതിയെ പരിചയപ്പെട്ടത്. ഭർതൃ സഹോദരന്റെ ഭാര്യയിൽ നിന്നും 15 പവൻ സ്വർണം വാങ്ങിയാണ് യുവതി ഹാരിസിനൊപ്പം ഒളിച്ചോടിയത്. ഹാരിസ് ഇത്തരത്തിൽ നിരവധി യുവതികളെ വലയിലാക്കിയിട്ടുണ്ടെന്നാണ് വിവരം.

അഭിപ്രായം രേഖപ്പെടുത്തു