യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ നടപടി ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ റിസോർട്ട് പൂട്ടി

വയനാട് : ഫോറസ്റ്റ് റിസോട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ നടപടിയുമായി അധികൃതർ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ റിസോർട്ട് പൂട്ടി. കളക്ടറുടെ നേതൃത്വത്തിൽ നടന്ന സുരക്ഷാ പരിശോധനയിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് റിസോട്ട് പൂട്ടിയത്. കളക്ടറുടെ നിർദേശത്തെ തുടർന്നാണ് നടപടി.

ഇന്നലെയാണ് ചേലേരി സ്വദേശി ഷഹാന കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. വിനോദ സഞ്ചാരത്തിനെത്തിയ ഷഹാന ടെന്റിൽ താമസിക്കുകയായിരുന്നു. ശുചിമുറിയിൽ പോയി തിരികെ വരുമ്പോഴാണ് കാട്ടാന ഷഹാനയെ ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണം നടക്കുന്ന സമയത്ത് നിരവധി ടെന്റുകളിലായി മുപ്പതോളം പേർ ഉണ്ടായിരുന്നതായാണ് വിവരം.