താൻ നിരപരാധി, സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം എനിക്ക് വേണ്ടി മാത്രമല്ല എല്ലാ അമ്മമാർക്കും വേണ്ടി ; കടയ്ക്കാവൂർ പോസ്കോ കേസ് പ്രതി

തിരുവനന്തപുരം : താൻ നിരപരാതി കേസ് ഭർത്താവും രണ്ടാം ഭാര്യയും ചേർന്ന് കെട്ടിച്ചമച്ചത് ആണെന്ന് കടയ്ക്കാവൂർ പോസ്കോ കേസിലെ പ്രതി. കോടതി ജാമ്യം അനുവദിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഭർത്താവിനെതിരെ കുടുംബ കോടതിയിൽ നേരെത്തെ കേസ് കൊടുത്തിരുന്നു.

ജീവനാംശം ആവിശ്യപെട്ടാണ് കേസ് കൊടുത്തത്. ഇതിൽ നിന്നും രക്ഷപ്പെടാൻ ഭർത്താവും രണ്ടാം ഭാര്യയും ചേർന്ന് നടത്തിയ വ്യാജ പരാതിയാണിതെന്നും അവർ പറഞ്ഞു. ഇലയെ മകനെ ഭർത്താവ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാൽ നൽകാൻ താൻ തയ്യാറായില്ല. തന്നെ ജയിലിലാക്കി മകനെ കൊണ്ട് പോകുമെന്ന് ഭർത്താവ് നേരത്തെ പറഞ്ഞിരുന്നതായും യുവതി പറയുന്നു. ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം എനിക്ക് വേണ്ടി മാത്രമല്ല എല്ലാ അമ്മമാർക്ക് വേണ്ടിയും സത്യം പുറത്ത് വരണമെന്നും യുവതി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു