തന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ട് ദിവസങ്ങളായി,സഞ്ജുവുമായി അവൾക്ക് അരുതാത്ത ബന്ധമൊന്നും ഉണ്ടാവില്ല എന്നോടുള്ള ദേഷ്യത്തിൽ പറയുന്നതാണ് ; ആൻസിയയെ സ്വീകരിക്കാൻ തയ്യാറാണെന്ന് ഭർത്താവ്

കൊല്ലം : ഏറെ വിവാദം നിറഞ്ഞ വാർത്തയായിരുന്നു കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് റംസിയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം. എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി റംസിയയുടെ സഹോദരി ആൻസിയ കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് പത്തൊൻമ്പത് വയസുകാരനൊപ്പം ഒളിച്ചോടുകയും തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തതും വാർത്തകളിൽ ഇടം നേടിയിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത ആൻസിയ ഭർത്താവിനൊപ്പം പോകാൻ തയ്യാറായില്ല. പക്ഷെ ഭർത്താവ് ഇപ്പോഴും അൻസിയയെ സ്വീകരിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

അൻസിയ അന്ന് ഇറങ്ങിപ്പോകാൻ കാരണം താനാണെന്നും. അവളെ കാണാതായ ദിവസം ഞങ്ങൾ വഴക്കിട്ടതായും മുഖത്ത് അടിക്കുകയും ചെയ്തതായും ഭർത്താവ് പറയുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് അവൾ പോകാൻ കാരണമെന്നും തിരികെ വന്നാൽ അവളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നും ഭർത്താവ് മുനീർ പറയുന്നു.

മുനീർ അൻസിയയോട് വഴക്കിടുകയും മുഖത്തടിക്കുകയും ചെയ്തു കൂടാതെ അസഭ്യം പറയുകയും വിവാഹ മോചനം ആവിശ്യപെടുകയും ചെയ്തിരുന്നു. എന്നാൽ പ്രശ്നം ലഘൂകരിക്കാൻ ശ്രമിച്ച അൻസിയയോട് എത്രയും പെട്ടെന്ന് വക്കിലിനെ കാണാനും വിവാഹ മോചനം നേടാനും മുനീർ ആവശ്യപ്പെട്ടു ഇല്ലെങ്കിൽ വീട്ടിൽ ചെന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും മുനീർ ഭീഷണിപ്പെടുത്തി. ഈ പ്രശ്നങ്ങൾ ശേഷമാണ് ആൻസിയ വാട്സാപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം ഒളിച്ചോടിയത്.

പോലീസ് സ്റ്റേഷനിൽ വച്ച് തന്റെ കൂടെ വരാത്തത് ഈ ദേഷ്യം അവളുടെ മനസ്സിൽ ഉള്ളത് കൊണ്ടാണെന്നും ജയിലിലേക്ക് ഫോൺ വിളിച്ചപ്പോൾ ആൻസി തന്നോട് മറ്റൊരു വിവാഹം കഴിക്കാൻ ആവിശ്യപെട്ടതായും മുനീർ പറയുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവൾ ചെയ്തത് തെറ്റാണെന്ന് താൻ പറയില്ല. സഞ്ജുവുമായി അവൾക്ക് അരുതാത്ത ബന്ധമൊന്നും ഉണ്ടാവില്ല എന്നോടുള്ള ദേഷ്യത്തിൽ പറയുന്നതാണ്. ഇതൊക്കെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നാലും എന്റെ കുഞ്ഞിന്റെ അമ്മയെ നഷ്ടപ്പെടുത്തിയത് ഞാൻ തന്നെയാണ് എന്ന് ആളുകൾ അറിയണമെന്നും മുനീർ പറയുന്നു.

തന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ട് ദിവസങ്ങളായി. ആൻസി ജയിൽ മോചിതയായാൽ സ്വീകരിക്കാൻ തയ്യാറാണെന്നും മുനീർ പറഞ്ഞു. അതേസമയം കാമുകനൊപ്പം പോകാൻ തന്നെയാണ് ആന്സിയുടെ തീരുമാനം എന്നാണ് വിവരം.

അഭിപ്രായം രേഖപ്പെടുത്തു