റഫീഖ് മരണപ്പെട്ടത് ഹൃദയാഘാദം മൂലം ; പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

കാസർഗോഡ് : കഴിഞ്ഞ ദിവസം ആൾക്കൂട്ടം കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരിച്ച റഫീഖിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്മാർട്ടം റിപ്പോർട്ട്. മൃദദേഹത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളോ ചതവുകളോ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റഫീഖിന്റെ മരണം കൊലപാതകമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത് വന്നത്.

കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ മകന്റെ ചികിത്സയ്ക്കായി എത്തിയ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ റഫീഖിനെ യുവതി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് വഴക്ക് നടന്നിരുന്നു ഇതിന് പിന്നാലെ റഫീഖ് ഓടി രക്ഷപെടാൻ ശ്രമിക്കവെയാണ് കുഴഞ്ഞ് വീണ് മരിച്ചത്.