പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാല് ദിവസം സ്വന്തം വീട്ടിൽ താമസിപ്പിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട് : വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പയ്യോളി പുതിയൊട്ടിൽ വീട്ടിൽ ഫഹദാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിസംബർ 12 മുതൽ പെൺകുട്ടിയെ കാണാതായി. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ഫഹദിനൊപ്പം പോയതായി വിവരം ലഭിച്ചത്.

ഫഹദിന്റെ വീട്ടിൽ നിന്നുമാണ് പോലീസ് പെൺകുട്ടിയെ നാല് ദിവസത്തിന് ശേഷം കണ്ടെത്തിയത്. ഇത്രയും ദിവസം പെൺകുട്ടിയെ സ്വന്തം വീട്ടിൽ വെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. വിവാഹം കഴിക്കാമെന്ന് പറഞ്ഞാണ് പ്രതി പെൺക്കുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോയത് തുടർന്ന് ലൈംഗീക ബന്ധത്തിന് നിർബന്ധിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞ പ്രതി പെൺകുട്ടിയെ വീട്ടിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. എന്നാൽ പോലീസ് മറ്റൊരു വീട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.