സ്വാമിയുടെ അനുഗ്രഹം തേടി ആര്യ ; പാർട്ടിയുടെ കീഴ് വഴക്കങ്ങൾ തെറ്റിക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം

തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഭദ്രകാളി ഉപാസകന്റെ അനുഗ്രഹം തേടിയത് വിവാദമാകുന്നു. ശ്രീ സൂര്യനാരായണൻ ഗുരുജിയുടെ അനുഗ്രഹത്തിനായി മേയർ ആര്യ രാജേന്ദ്രൻ കഴിഞ്ഞ ആഴ്ചയാണ് സ്വാമിയുടെ വീട്ടിലെത്തിയത്. ചിത്രങ്ങൾ പുറത്തായതോടെ പാർട്ടിക്കകത് ശക്തമായ വിമർശനമാണ് ഉയരുന്നത്.

പാർട്ടിയുടെ കീഴ് വഴക്കങ്ങൾ തെറ്റിക്കുന്നത് ശരിയല്ലെന്നും. കമ്മ്യൂണിസ്റ്റുകാർക്ക് ചേരാത്ത പ്രവർത്തിയാണ് ആര്യയിൽ നിന്നുമുണ്ടായതെന്നുമാണ് വിമർശനം. നേരത്തെ ശബരിമലയിൽ തൊഴുത്തിന് കടകംപള്ളി സുരേന്ദ്രനോട് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു