ലഹരിമരുന്ന് ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ മർദിച്ച സംഘത്തിലെ ഒരാൾ തൂങ്ങി മരിച്ചു

കൊച്ചി : കളമശേരിയിൽ ലഹരിമരുന്ന് ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ മർദിച്ച സംഘത്തിലെ ഒരാൾ തൂങ്ങി മരിച്ചു. നാളെ ശിശു ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് തൂങ്ങി മരിച്ചത്. ലഹരി മരുന്ന് ഉപയോഗം വീട്ടിൽ അറിയച്ചതുമായി ബന്ധപ്പെട്ടാണ് സുഹൃത്തുക്കൾ ചേർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്.

മർദ്ധിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസ് ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.ആക്രമി സംഘത്തിലെ ആറു പേരും പ്രായപൂർത്തിയാകാത്തവരാണ് അതിനാൽ ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മറ്റ് ആറു പേരെ താക്കിത് നൽകി വിട്ടയയ്ക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു