കാമുകനുമായുള്ള പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് കൂടെ കൂടിയ സുഹൃത്ത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി

തിരുവനന്തപുരം : പതിനാറു വാസയുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കാമുകനുമായുള്ള പ്രശ്‌നം പരിഹരിക്കാമെന്ന് വാക്ക് നൽകിയ യുവാവ് പെൺകുട്ടിയെ കെണിയിൽ പെടുത്തി പീഡിപ്പിക്കുകയായിരുന്നു. നാട്ടിലെ മറ്റൊരു യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാമെന്ന് വാക്ക് നൽകിയാണ് പ്രതി പെൺകുട്ടിയുമായി അടുത്തത്.

കാമുകന്റെ സുഹൃത്തുകൂടിയായ പ്രതിയെ പെൺകുട്ടി വിശ്വസിക്കുകയും കാമുകനുമായുണ്ടായ പ്രശ്നങ്ങൾ പ്രതിയോട് പറയുകയും ചെയ്തു. ശേഷം പ്രതി പെൺകുട്ടിയെ കൂടെ നിർത്തി സെൽഫി എടുക്കുകയും ചെയ്തു. തുടർന്ന് ഒരുമിച്ചുള്ള സെൽഫി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാതിരിക്കാൻ പെൺകുട്ടിയോട് പ്രതി ആവശ്യപ്പെട്ടു. ഭീഷണി ഭയന്ന് പെൺകുട്ടി തന്റെ നഗ്ന്ന ചിത്രങ്ങൾ പ്രതിക്ക് അയച്ച് കൊടുക്കുകയായിരുന്നു.

പിന്നീട് പ്രതി പെൺകുട്ടിയുടെ നഗ്ന്ന ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു ആറു മാസത്തോളം ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. വൈദ്യ പരിശോധനയിൽ പെൺകുട്ടി രണ്ടു മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

അഭിപ്രായം രേഖപ്പെടുത്തു