ബിജെപി അധ്യക്ഷൻ കേ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച മകളുടെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റെഴുതിയ മുസ്‌ലിം യുവാവിനെതിരെ പ്രതിഷേധം

തിരുവനന്തപുരം : ബിജെപി അധ്യക്ഷൻ കേ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച മകളുടെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റെഴുതിയ മുസ്‌ലിം യുവാവിനെതിരെ പ്രതിഷേധം. ബാലിക ദിനത്തിൽ മകൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് കെ സുരേന്ദ്രൻ പങ്കുവെച്ചത്. അജ്‌നാസ് എന്ന യുവാവാണ് ചിത്രത്തിന് താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തത്. ഇയാൾ ഖത്തറിൽ ജിം ട്രെയ്നറായി ജോലി ചെയ്യുന്നു എന്നാണ് വിവരം.

സോഷ്യൽ മീഡിയയിൽ ഇയാൾക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൂടാതെ ഇയാൾക്കെതിരെ ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും ചെയ്തു. ബിജെപി അധ്യക്ഷന്റെ മകളെ അസഭ്യം പറയുന്നവരെ എങ്ങനെ നേരിടണമെന്ന് ബിജെപിക്ക് നന്നായി അറിയാമെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക് എക്കൗണ്ടിൽ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവർ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്. ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോൾ നടപടിയെടുക്കാൻ കേരള പോലീസിന് മടിയാണ് . അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമർശനങ്ങളുടെ പേരിൽ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്.
ബിജെപി പ്രവർത്തകരുടെയും നേതാക്കളുടെയും പെൺകുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബർ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും . വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല

അഭിപ്രായം രേഖപ്പെടുത്തു