മാധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി : മാധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. എസ്‌വി പ്രദീപിന്റെ മാതാവ് വസന്തകുമാരി ഹർജി സമർപ്പിച്ചു. മകനെതിരെ ഭീഷണി ഉണ്ടായിരുന്നതായും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഹർജിയിൽ പറയുന്നു. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ഹർജിയിൽ ആവിശ്യപ്പെടുന്നു.

എസ്‌വി പ്രദീപിന്റെ മരണത്തിൽ നേരത്തെ തന്നെ ചില സംശയങ്ങൾ ഉയർന്നിരുന്നു. അപകടമരണം ആണെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ പൊലീസിന് ഇതുവരെ വ്യക്തത വരുത്താൻ സാധിക്കാത്തതും. ദുരൂഹത ഉണ്ടെന്ന വാദത്തിന് ബലമേകുന്നു.