അവനെ കയ്യിൽ കിട്ടിയാൽ കൈകാര്യം ചെയ്യും ; കെ സുരേന്ദ്രന്റെ മകളുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റ് ഇട്ട മുസ്‌ലിം യുവാവിനെതിരെ അധ്യാപിക

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റ് ഇട്ട മുസ്‌ലിം യുവാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇയാളെ കയ്യിൽ കിട്ടിയാൽ കൈകാര്യം ചെയ്യുമെന്ന് തൃശൂർ കേരളവർമ്മ കോളേജിലെ അധ്യാപികയും കൗൺസിലറുമായ ആതിര. രാഷ്ട്രീയ വിരോധം തീർക്കേണ്ടത് വീട്ടിലിരിക്കുന്ന പെൺ മക്കളെ അസഭ്യം പറഞ്ഞല്ല എന്നും ആതിര പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ആതിര ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റിന്റെ പൂർണ രൂപം ;

രാഷ്ട്രീയ വിരോധം ആവാം.. പൊതുപ്രവർത്തകരെ വെല്ലുവിളിക്കേണ്ടത് വീട്ടിൽ ഇരിക്കുന്ന പെണ്മക്കളെ അസഭ്യം പറഞ്ഞിട്ടാവരുത്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ മകളെയാണ്‌ അനാവശ്യം പറഞ്ഞത്.കയ്യിൽ കിട്ടിയാൽ കൈകാര്യം ചെയ്യും ഒരു സംശയവും വേണ്ട!!

അഭിപ്രായം രേഖപ്പെടുത്തു