ഭാര്യവീട്ടുകാരോട് കേസുകളിൽ പ്രതിയാണെന്ന കാര്യം അറിയിച്ച ഭാര്യയുടെ സുഹൃത്തിനെ ലൈംഗീക അതിക്രമണത്തിന് ഇരയാക്കുരുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ

തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ വിവരം ഭാര്യ വീട്ടുകാരെ അറിയിച്ചെന്ന് ആരോപിച്ച് യുവതിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ. തിരുവനന്തപുരം മരുതൂർക്കടവ് സ്വദേശിനിയായ യുവതിക്കെതിരെയാണ് ആക്രമണമുണ്ടായത്. മലയിൻകീഴ് സ്വാദേശികളായ ഹേമന്ദ്,വിന്ധ്യൻ,വിനോദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 21 നായിരുന്നു സംഭവം നടന്നത്. ആക്രമിക്കപ്പെട്ട യുവതി ഹേമന്ദിന്റെ ഭാര്യയുടെ സുഹൃത്താണ്. ഹേമന്ദ് നിരവധി കേസുകളിൽ പ്രതിയാണെന്ന് യുവതി ഭാര്യ വീട്ടുകാരെ അറിയിച്ചതാണ് ആക്രമണം നടത്താൻ കാരണമെന്ന് പൊലീസിന് മൊഴി നൽകി. യുവതിയുടെ വീട്ടിലെത്തിയ സംഘം വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും സ്വർണവും പണവും കവറുകയായിരുന്നു. സംഭവം പുറത്ത് പറയാതിരിക്കാൻ യുവതിയെ ലൈംഗീക അതിക്രമണത്തിന് ഇരയാക്കി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു