കെ സുരേന്ദ്രന്റെ മകളുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് പേരാമ്പ്ര സ്വദേശി അജനനാസിനെതിരെയാണ് കേസെടുത്തത്. ബിജെപി ജില്ലാ പ്രസിഡന്റ് വികെ സജീവന്റെ പരാതിയിലാണ് നടപടി.

ബാലികദിനത്തിൽ ഫേസ്‌ബുക്കിൽ കെ സുരേന്ദ്രൻ മകൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് താഴെ അജനാസ് അശ്ലീല കമന്റിടുകയായിരുന്നു. ആജനാസിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് നടന്നത്. യുവമോർച്ച കോഴിക്കോട്ടെ ആജനാസിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.