ദുരൂഹസാഹചര്യത്തിൽ മരിച്ച നവവധു ആതിരയുടെ ഭർതൃ മാതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നവവധു ആതിരയുടെ ഭർതൃ മാതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം സ്വദേശി ശ്യാമളെയായാണ് വീട്ടിനടുത്തുള്ള കോഴി ഫാമിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം 15 ന് മരുമകളായ ആതിരയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു ആതിരയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കയ്യിലെ ഞരമ്പും കഴുത്തും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃദദേഹം കുളിമുറിയിൽ നിന്നും കണ്ടെത്തിയത്. ആതിരയുടെ മരണം ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

ആതിര ആത്മഹത്യ ചെയ്യില്ലെന്ന് ആതിരയുടെ കുടുംബം പറയുന്നു. മരണത്തിൽ ദുരൂഹത ഉള്ളതായും കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആതിരയുടെ ഭർത്താവിന്റെ മാതാവ് ശ്യാമളയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അതിരയ്ക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നതായാണ് പോലീസ് പറയുന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ നിരവധി തവണ ഭർതൃ മാതാവ് ശ്യാമള ആതിരയുമായി വഴക്കിട്ടിരുന്നതായും ആതിരയുടെ കുടുംബം പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു