സൗദി അറേബ്യയ്ക്ക് ഇന്ത്യ കോവിഡ് വാക്സിൻ നൽകും ; 30 ലക്ഷം ഡോസുകളാണ് നൽകുന്നത്

ന്യൂഡൽഹി : ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റിട്യൂട്ടിൽ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസേനക്കായും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിൻ സൗദി അറേബ്യയയ്ക്കും നൽകും. മുപ്പത് ലക്ഷം ഡോസുകളാണ് 5.25 യുഎസ് ഡോളർ നിരക്കിൽ സൗദി അറേബ്യയയ്ക്ക് നൽകുന്നത്.

ഈ ആഴ്ചയ്ക്കുള്ളിൽ തന്നെ വാക്സിൻ സൗദിയിലെത്തിക്കുമെന്ന് സീറം ഇൻസ്റ്റിട്യൂട്ട് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലേക്കും വാക്സിൻ അയയ്ക്കും. നിരവധി രാജ്യങ്ങൾ വാക്സിന് വേണ്ടി ഇന്ത്യയെ സമീപിക്കുകയാണ്.