ബിജെപിയുടെ വളർച്ച തടയണം , ക്ഷേത്രങ്ങളിൽ സിപിഎം പ്രവർത്തകർ സ്വാധീനമുണ്ടാക്കണമെന്ന് നിർദേശം

തിരുവനന്തപുരം : ക്ഷേത്ര ഭരണ സംവിധാങ്ങളിൽ പിടിമുറുക്കാൻ സിപിഎം തീരുമാനം. ബിജെപിയുടെ വളർച്ച തടയാനുള്ള വഴിയായാണ് പുതിയ തീരുമാനത്തെ കാണുന്നത്. സംസ്ഥാനത്ത് ബിജെപി ആർഎസ്എസ് വളരാൻ ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നു അതിനാൽ വിശ്വാസികളായ സിപിഎം പ്രവർത്തകരെ ക്ഷേത്ര ഭരണസംവിധാനങ്ങളിൽ എത്തിക്കണമെന്നും സിപിഎം. നേരത്തെ ഇങ്ങനൊരു തീരുമാനം ഉണ്ടായിരുന്നെങ്കിലും ക്ഷേത്ര സംവിധാങ്ങളിൽ എത്തിപ്പെടാൻ സിപിഎം പ്രവർത്തകർക്ക് സാധിക്കാതെ പാളിപോകുകയായിരുന്നു.

ഇപ്പോൾ സംസ്ഥാനത്ത് ബിജെപി ആർഎസ്എസ് വളർച്ച ശക്തമായതോടെയാണ് ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം തീരുമാനിക്കുന്നത്. ക്ഷേത്രത്തിൽ സ്വാധീനം ഉണ്ടാക്കിയ ബിജെപി ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്തരുമായുള്ള ബന്ധം തെരെഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നത് നിർത്തണമെന്നും ഇതിനായി സിപിഎം പ്രവർത്തകർ ക്ഷേത്രങ്ങളിൽ സ്വാധീനമുണ്ടാക്കി എടുക്കണമെന്നും സിപിഎം നിർദേശം.

അഭിപ്രായം രേഖപ്പെടുത്തു