ഇതുവരെ ആരെയും ചതിച്ചിട്ടില്ല പീഡന ആരോപണത്തിൽ തന്റെ ശരിയും തെറ്റും പാർട്ടി തീരുമാനിക്കും ; പികെ ശശി

പാലക്കാട് : തനിക്കെതിരെ ഉണ്ടായ ലൈംഗീക പീഡന ആരോപണത്തിനെ കുറിച്ച് പ്രതികരിച്ച് പികെ ശശി എംഎൽഎ. ഇതുവരെ ആരെയും ചതിച്ചിട്ടില്ല പീഡന ആരോപണത്തിൽ തന്റെ ശരിയും തെറ്റും പാർട്ടി തീരുമാനിക്കും. പാർട്ടി തെറ്റാണെന്ന് പറഞ്ഞാൽ അത് അംഗീകരിക്കുമെന്നും പികെ ശശി വ്യക്തമാക്കി.

എംബി രാജേഷിനെ തോൽപ്പിക്കാൻ താൻ വോട്ട് മരിച്ചെന്നത് തീർത്തും തെറ്റാണ്. ഇതുവരെ ആരെയും ഒറ്റുകൊടുത്തിട്ടില്ല ചതിച്ചിട്ടും ഇല്ല നാളെയും അതുണ്ടാവില്ലെന്നും പികെ ശശി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു