ബ്യുട്ടിപാർലറിൽ കയറി സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കയറി പിടിക്കുന്ന വിരുതൻ പോലീസ് പിടിയിൽ

മൂവാറ്റുപുഴ : സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ കയറി സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്ന് പിടിക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി രാജേഷ് ജോർജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ സ്ത്രീകൾ മാത്രമുള്ള ബ്യുട്ടി പാർലറിൽ കയറിയ ഇയാൾ അവിടുത്തെ ജീവനക്കാരിയുടെ മാറിടത്തിൽ കയറിപിടിക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് പിടിയിലാകുന്നത്. ബ്യുട്ടി പാർലർ ഉടമയുടെ സുഹൃത്ത് ആണെന്ന് പറഞ്ഞാണ് ഇയാൾ ബ്യുട്ടി പാർലറിൽ എത്തിയത്. തുടർന്ന് ജീവനക്കാരിയുമായി സംസാരിച്ചിരിക്കെ ജീവനക്കാരിയുടെ മാറിടത്തിൽ കൈകൊണ്ട് സ്പർശിക്കാൻ ശ്രമിക്കവേ ജീവനക്കാരി ബഹളം വെയ്ക്കുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയവർ ഇയാളെ പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സ്ത്രീകൾ മാത്രമുള്ള സ്ഥാപങ്ങളിൽ എത്തി കടന്ന് പിടിക്കുന്നത് ഇയാളുടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു. നേരെത്തെ മറ്റൊരു കടയിൽ ചെന്ന് ജോലിക്കാരിയോട് സാധങ്ങൾക്ക് വില ചോദിക്കുകയും ട്രേയിൽ ഇരിക്കുന്ന സാധനം എടുക്കാൻ ആവിശ്യപ്പെടുകയും ജീവനക്കാരി തിരിഞ്ഞ് നിൽക്കുന്ന സമയത്ത് ജീവനക്കാരിയുടെ പിറകി കൈ അമർത്തി ഓടുകയായിരുന്നു ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായതായി നാട്ടുകാർ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു