ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട അജ്നസിനെ ഖത്തർ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട അജ്നസിനെ ഖത്തർ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഖത്തറിലെ റേഡിയോ ന്യൂസിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നത്. കോഴിക്കോട് സ്വദേശിയായ അജനാസ് കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മകളുടെ ചിത്രത്തിന് താഴെ അശ്ലീല പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നടന്നത്.

ഖത്തറിൽ ജിം ട്രെയിനിയായാണ് അജ്നാസ് ജോലി ചെയ്യുന്നത്. രണ്ട് ഫേസ്‌ബുക്ക് അകൗണ്ടുകൾ ഉള്ള അജ്‌നാസ് ഒരു അകൗണ്ട് ഉപയോഗിച്ചാണ് അശ്‌ളീല പരാമർശം നടത്തിയത്. അശ്‌ളീല പരാമർശം നടത്തിയ അകൗണ്ട് അജ്‌നാസ് ഡിസേബിൾ ചെയ്ത് വെച്ചിരിക്കുകയാണ്. മറ്റൊരു അകൗണ്ടിൽ രാഷ്ട്രീയം പറയാത്ത അജ്നാസ് രാഷ്ട്രീയം പറയാൻ വേണ്ടി ഉണ്ടാക്കിയ അകൗണ്ട് വഴിയാണ് അശ്‌ളീല പരാമർശം നടത്തിയിരിക്കുന്നത്. പോലീസ് അജനാസിനെ കസ്റ്റഡിയിലെടുത്തതോടെ ജോലിയിൽ നിന്നും പിരിച്ച് വിടാനും സാധ്യതയുള്ളതായാണ് സൂചന. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും അജ്നാസ് ഷെയർ ചെയ്തിരുന്നു ഖത്തർ മിനിസ്റ്ററി ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു