ഓൺലൈൻ റമ്മി ബ്രാൻഡ് അംബാസിഡറായ അജു വർഗീസിന് ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: ഓൺലൈൻ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കമ്ബനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ട നിരവധി പേര്‍ ജീവനൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധിക്കണമെന്ന് ആവിശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.


ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടു. തിരുവനതപുരത്ത് ഓൺലൈൻ റമ്മി കളിച്ച് വൻ സാമ്പത്തിക ബാധ്യത ഉണ്ടായത് മൂലം യുവാവ് ആത്മഹത്യ ചെയ്തിരുന്നു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീത് ആണ് മരിച്ചത്. 21 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്.കൂടാതെ പല സ്ഥലങ്ങളിലായി ഇതേ തുടർന്ന് ആത്മഹത്യ നടന്നിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു