സർക്കാർ നൽകുന്ന കിറ്റിൽ തുണി സഞ്ചി മാത്രമാണ് പിണറായി നൽകുന്നത് ; ഭക്ഷ്യ വസ്തുക്കൾ നൽകുന്നത് കേന്ദ്രസർക്കാരെന്ന് പിസി ജോർജ്

തിരുവനന്തപുരം : സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന കിറ്റിൽ തുണി സഞ്ചി മാത്രമാണ് കേരളം നൽകുന്നതെന്നും. കേന്ദ്രസർക്കാർ നൽകുന്ന സാധനങ്ങൾ തുണിസഞ്ചിയിലാക്കുക മാത്രമാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും പിസി ജോർജ് എംഎൽഎ പറഞ്ഞു. ഇത് ജനങ്ങെ ബോധിപ്പിക്കാൻ ബിജെപിയെ കോൺഗ്രസോ ശ്രമിക്കുന്നില്ലെന്നും പിസി ജോർജ് വ്യക്തമാക്കി.

ഭാഷ്യകിറ്റ് വിതരണം പിണറായി വിജയൻറെ കുടുംബ സ്വത്ത് അല്ലെന്നും അത് കേന്ദ്രം സൗജന്യമായി നൽകുന്നതാണെന്നും പിസി ജോർജ് പറഞ്ഞു. പക്ഷെ ജനം കരുതുന്നത് ഇത് പിണറായി തരുന്ന ഔദാര്യമാണെന്നാണ് എന്നും പിസി ജോർജ് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു