സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തതായി പരാതി ; ഭർത്താവുമായി വഴക്കിട്ട സുഹൃത്തിനെ വീട്ടിൽ താമസിപിച്ച വീട്ടമ്മയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

കോഴിക്കോട് : വീട്ടിൽ സ്ഥിര സന്ദർശകയായ സുഹൃത്ത് തന്റെ ഭർത്താവിനെ തട്ടിയെടുത്തതെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്. സമീപവാസിയായ യുവതിയാണ് തന്റെ വീട്ടിൽ സ്ഥിരമായി വന്ന് ഭർത്താവുമായി സൗഹൃദമുണ്ടാക്കി വശീകരിച്ച് സ്വന്തമാക്കിയതെന്ന് വീട്ടമ്മ പറയുന്നു. മണ്ണൂർ സ്വദേശിനിയായ പരാതിക്കാരി വിദ്യാനികേതൻ സ്‌കൂളിലെ അദ്ധ്യാപിക കൂടിയാണ.

അയൽവാസിയായ തന്റെ സുഹൃത്ത് ഭർത്താവുമായി വഴക്കിട്ട് തന്റെ വീട്ടിൽ വന്ന് താമസിക്കാറുണ്ടായിരുന്നതായും. അങ്ങനെ നിത്യസന്ദർശകയായി മാറിയ സുഹൃത്ത് തന്റെ ഭർത്താവിനെ തട്ടിയെടുത്തെന്നും വീട്ടമ്മ പറയുന്നു. ഇപ്പോൾ അവർ വിദേശത്താണ് താമസമെന്നും വീട്ടമ്മ പറയുന്നു. സംഭവം നടന്നിട്ട് നാല് വർഷമായെന്നും ഇപ്പോഴും ഇവർ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു.

താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപ്പെടുത്താതെയാണ് ഭർത്താവ് സുഹൃത്തായ യുവതിയെ വിവാഹം കഴിച്ചത്. തന്റെ ഭർത്താവിനെ വിവാഹം ചെയ്യാനായി യുവതി സ്വന്തം ഭർത്താവിനെ ഉപേക്ഷിക്കുകയായിരുന്നു. വാടക വീട്ടിൽ താമസിക്കുന്ന തനിക്കും മകനും ചിലവിനുള്ള പണം പോലും ഭർത്താവ് തരുന്നില്ലെന്നും യുവതി വ്യക്തമാക്കി.

മകന്റെ വിദ്യാഭ്യസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് താൻ പ്രയാസപ്പെടുകയാണ്. ഭർത്താവും തന്റെ സുഹൃത്തും തന്നെ വഞ്ചിച്ചു. മനോവിഷമത്തിൽ ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പറയുന്നു. പോലീസ് ഇടപെട്ടത് കൊണ്ടാണ് അന്നെനിക്ക് ജീവൻ തിരിച്ച് കിട്ടിയത്. ഭർത്താവിനോട് പോലീസ് വിദേശത്ത് നിന്ന് വരാൻ ആവിശ്യപെട്ടെങ്കിലും ഇത് വരെ വരാൻ ഭർത്താവ് തയ്യാറായിട്ടില്ലെന്നും യുവതി പറയുന്നു. തന്റെ ജീവിതം തകർത്ത സുഹൃത്തിൽ നിന്നും ഭർത്താവിനെ മോചിപ്പിച്ച് കിട്ടണമെന്നാണ് യുവതിയുടെ ആവിശ്യം.

അഭിപ്രായം രേഖപ്പെടുത്തു